മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല, ബാനറുകള്‍ പാടില്ല. ജനങ്ങളെ കൊളളയടിക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുളള പ്രതികാര രാഷ്ട്രീയത്തിനുമെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം
മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നീറ്റ് പരീക്ഷക്കെത്തിയ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. മാതോശ്രീ ശാന്താബായ് ഗോട്ടെ കോളജിൽ പരീക്ഷക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളുടെ ഹിജാബാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്.
സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രദേശവാസികളില്‍ ചിലര്‍ വഴിയില്‍ തടയുകയും ഇനി സ്കൂളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബാഗ് പിടിച്ചുവാങ്ങിയെന്നും ഗ്രാമത്തിലെ
അതിനുപിന്നാലെ ഒരു ബില്ല്യണെന്നാല്‍ നൂറുകോടിയാണെന്നും രാജ്യത്തെ 135 കോടി ജനങ്ങളില്‍ നൂറുകോടിപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നാണ് ബല്‍റാം പറയുന്നത്, തളളുമ്പോള്‍ ഒരു മയത്തിലൊക്കെ വേണ്ടേ. ഇങ്ങനെയൊക്കെ ബലം കൂട്ടാമോ ബലരാമാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് എസ് എഫ് ഐയുടെ പരിപാടിക്ക് കൊണ്ടുപോയത്
വധഭീഷണി മുഴക്കിയ മൻവീന്ദർ സിങ്ങിനെതിരെ ഐ പി സി സെഷന്‍ 506(2) ഭീഷണിപ്പെടുത്തല്‍, 354 ഡി (പിന്തുടരല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീനാ കൈഫിനും വിക്കി കൗശാലിനുമെതിരെ വധ ഭീഷണി മുഴക്കിയത്. 2021-ഡിസംബറിലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്.
മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.