മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ആദ്യം, നിലവില്‍ താമസിക്കുന്ന രാജ്യം ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ പോയി സെലക്ട് ചെയ്യുക ഐഡന്‍റ്റിറ്റി നമ്പര്‍ നല്‍കുക [എമിരേറ്റ്സ് കാര്‍ഡിന്‍റെ ആദ്യ പേജില്‍ നല്‍കിയിട്ടുണ്ട്] ഫയല്‍ നമ്പര്‍ നല്‍കുക - റസിഡന്‍സ് വിസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പാസ്പോര്‍ട്ടിലും ഫയല്‍ നമ്പര്‍ സ്റ്റാമ്പ് ചെയ്തിട്ടുണ്ട്
മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ വെന്ന് കെ. സി. മോയിന്‍- നസീമ കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് കൊല്‍ക്കത്തയില്‍ ധര്‍ണ്ണയിരിക്കുക. രാത്രി എട്ടു മണിവരെയാണ് കമ്മിഷന്റെ വിലക്ക്. അതിനു ശേഷം മമത രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക.
തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമല്ലാതെയാണ് പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്തതെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആക്ഷേപമുണ്ട്.