മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്.
വനിതാ സുഹൃത്തുമായുള്ള ബന്ധം ഭാര്യ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പടുത്തി ലക്ഷങ്ങൾ തട്ടിയ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പ് ഉടമയിൽ നിന്ന് ടാക്സി ഡ്രൈവറായ റോഷൻ ഇഗ്ലെ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്
കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകുകയും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അന്വേഷണത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ഒന്നില്‍കൂടുതല്‍ ആളുകള്‍ ഗൂഡാലോചനക്ക് പിന്നിലുണ്ടാവാമെന്നും നമ്പി നാരായണന്‍
തുടര്‍ച്ചയായി 9 ദിവസവും ഒരു ലക്ഷത്തിന് മുകളിലായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 60,212 കേസുകളും 281 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു" എന്നാണ് ടൊവിനോ കുറിച്ചത്