മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്‍പോട്ട് വെക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നായനാരെ പോലെ കരുത്തനായിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് വഴി അദ്ദേഹത്തിനോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിക്കോ ഒരു മാറ്റവും വരില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒരു പൂരത്തിനുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാജേഷ് പറഞ്ഞു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ അറുപത്തെഴായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മി വേഗത്തില്‍ വീശിയടിച്ചേക്കുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത.
സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസ് 13 ,835 ആണ്