മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ 26 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോക്കില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും.
കൂട്ടപരിശോധന ഫലം ഇന്ന് പുറത്ത് വന്നാല്‍ രോഗ വ്യാപന തോത് ഉയരും. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചികിത്സിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.