മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നേരത്തേ ഇറക്കിയ ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതും ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് രാജഗോപാല്‍ വിലയിരുത്തുന്നു. എന്നാല്‍, ബിജെപി പതുക്കെ വളരുന്നുണ്ടെന്നും, ആ വളര്‍ച്ചക്ക് ഒരു സ്ഥിരതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്‍റെ പ്രതികരണം.
ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും 1975 ൽ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യപ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നത്.
മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാല്‍, ഉയ്ഘൂറുകള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് ചൈന പറയുന്നത്.
പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കര്‍ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്.