മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു
വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ സമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍റെ ക്ഷാമം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണ്. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഫെഡറല്‍ വാക്സിന്‍ സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു
അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിക്കുകയാണെന്നും മരിയ പറഞ്ഞു.
ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ രോഗികള്‍ക്ക് ഡിഎംഒ അടക്കമുള്ളവര്‍ക്ക് നേരിട്ടോ, ഇ-മെയില്‍ വഴിയോ പരാതി നല്കാന്‍ സാധിക്കും.
കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
രാജ്യത്ത് 18 വയസുമുതല്‍ 45 വയസുവരെയുളളവര്‍ക്കായുളള വാക്‌സിനേഷന്‍ മെയ് ആദ്യം ആരംഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനായിരുന്നില്ല
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന്‍ എത്തിയിട്ടില്ല-
പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോഗവാഹകനായ വായുവോ വൈറസേ നമ്മുടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്