കഴിഞ്ഞ ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം സംസ്ഥാനത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രി അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ സന്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഹിന്ദി കുറിപ്പിന്റെ പരിഭാഷ
കൊവിഡ് രോഗികള്‍ക്ക് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പട്ടികയിലുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാഗി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളും, ചിക്കന്‍, മീന്‍, മുട്ട, സോയ, പരിപ്പ് വര്‍ഗ്ഗങ്ങള്‍, വാള്‍നട്ട്, ഒലീവ് ഓയില്‍, കടുകെണ്ണ തുടങ്ങിയവയും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സംഭവം
കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും അവസ്ഥ തികച്ചും ഹൃദയഭേദകമാണ്
ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
അവശ്യ സര്‍വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് 24 മണിക്കൂറൂം പ്രവര്‍ത്തിക്കാന്‍ സാധിക്കും