ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടതാണ്.
ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്.
മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ക്രഷിംഗ് ദ കര്‍വിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.
എല്ലാ സര്‍ക്കാര്‍ വകുപ്പു തല പരീക്ഷകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു
എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്
ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.