രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നലത്തെക്കാള്‍ (വെള്ളി)1862 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന എറണാകുളത്തെ ഇന്ന് കോഴിക്കോട് പിന്നിലാക്കി
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വാക്സീന്‍ സംസ്ഥാനത്ത് സൗജന്യമായിരിക്കും എന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രഖ്യാപനം ഇടംപിടിച്ചു.
കേരളത്തിൽ കൂടുതൽ പേർക്കും എടുത്തത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല.
കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ മാസം 26 (തിങ്കള്‍) ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്
18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതലാണ് ആരംഭിക്കുന്നത്
കോവിഡിനെതിരെ നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ. കോവിഡിനെ പൂർണ്ണമായി തുടച്ചു മാറ്റുന്ന തരത്തിൽ സാമൂഹ്യപ്രതിരോധശേഷി ആർജ്ജിക്കുകയാണ് വാക്സിനേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടപ്പിലാക്കിയ രാജ്യങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ രണ്ട് വാക്സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയും സുരക്ഷിതവും കാര്യമായ പാർശ്വഫലങ്ങളില്ലാത്തവയുമാണ്.
കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു
തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അധ്യാപകരെ നിയോഗിച്ചു. മുനിസിപ്പാലിറ്റിയിൽ രണ്ടും, പഞ്ചായത്ത് വർഡിൽ ഒന്നും അധ്യാപകർ ഈ ജോലിയിൽ ഏർപ്പെടും.
വാക്‌സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു