ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി എം എല്‍ എമാരോട് തുടര്‍നിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാവോവാദികള്‍ എന്തിനാണ് സമരത്തിനെത്തിയതെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കണം. ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കാനായി എം കെ രാഘവനും മുനീറുമൊക്കെ നുണകളുടെ മാലിന്യം തളളുകയാണ്
മേയറെ തളളി വാര്‍ത്താക്കുറിപ്പിറക്കിയതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണം നല്‍കിയിരുന്നു. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ് മേയറുടെ സമീപനം.
വിഷമ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതില്‍ ലീഗിന് സന്തോഷമേയുളളു. ഇഡിയുള്‍പ്പെടെയുളള ശക്തികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന നീച പ്രവര്‍ത്തികളെ അപലപിക്കുന്നു.
വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കാലാവധി തീരാനായ 11 ഓര്‍ഡിനൻസുകളിൽ ഒപ്പിടാതെ ഗവണര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം
പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തയാറാക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാന്‍ സാധിക്കില്ല. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ല. തന്‍റെ അധികാരം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് അറിവില്ല. അടിയന്തര സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്.
മേയറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നുവെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.