മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് നേടിയതാണിതെല്ലാം. അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്. ടി പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം. ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണെന്നും ശാരദക്കുട്ടി പറഞ്ഞു.
ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവന പുറത്തിറക്കിയിരുന്നു. സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ
അടിമുടി ജനകീയനായ നേതാവ്. സഖാവിനെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കണ്ടപ്പോൾ സങ്കടം തോന്നി. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതൽ ശക്തിയോടെ പൊതു രംഗത്ത് പ്രവർത്തിക്കുവാൻ സഖാവിന് സാധിക്കട്ടെ. പ്രാർത്ഥനകൾ ഒപ്പമുണ്ടാകുമെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആർഎസ്എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷമുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.
ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, നേമം, ബാലരാമപുരം, തിരുവനന്തപുരം സിറ്റി, ഇരവിപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം, ചാത്തന്നൂര്‍, കൊല്ലം, ചവറ, കരുനാഗപ്പളളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പളളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, വളളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയും 12 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുമാണ് ഭാരത് ജോഡോ യാ
'യാത്ര ചെയ്യുന്ന റൂട്ട് സംബന്ധിച്ച് തനിക്ക് റോള്‍ ഒന്നുമില്ല. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ പൊലീസിന് അറിയാം. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പൊലീസ് ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്. താന്‍ ആര്‍ക്കെതിരെയും പരാതിയുന്നയിച്ചിട്ടില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവർക്കതിനെല്ലാം ഓരോ രീതികളുണ്ട്' - മന്ത്രി പറഞ്ഞു.
വളളിയമ്മാള്‍ ഗുരുകുലത്തിന്റെ ഉടമയായ രവീന്ദ്രനും കേസിലെ പ്രതി അബ്ബാസും തമ്മില്‍ ബന്ധമുണ്ട്. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അബ്ബാസും ഷിഫാന്‍ എന്നയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.