87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഭരണകക്ഷി യൂണിയനുകള്‍ക്ക് പോലും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ്
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
ഇത്തരം ഉത്തരവുകള്‍ വിശ്വാസികള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നാണ് ബിജെപി വാദിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമെന്നാണ് സിപിഎം ആരോപിക്കുന്നത്. വോട്ട് നേടാന്‍ ഇത്തരം രീതികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്
വിവാഹകാര്യം പാര്‍ട്ടിയെ അറിയിക്കാതിരുന്നത് മനപൂര്‍വ്വമല്ല. സിപിഎം നേതാവ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്ത് നിന്നും സംഭവിച്ചതാണ്. സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. ജോയ്സന സ്വന്തം തീരുമാനപ്രകാരം ഇറങ്ങി വന്നതാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചുവെന്നും ഷെജിന്‍ പറഞ്ഞു.
തിരുവനന്തപുരം മടയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്‌സര തയ്യല്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് തട്ടിപ്പുനടന്നത്. സര്‍ക്കാര്‍ അനുവദിച്ച രൂപയില്‍ 25 ശതമാനം പോലും തയ്യല്‍മെഷീനുകള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ തയ്യല്‍മെഷീനുകളില്‍ ഭൂരിഭാഗവും കേടാണെന്നും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ലൗവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി സുരക്ഷയൊരുക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി. വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രചരണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി വിശദീകരണ യോഗം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് കെ എം ഷാജിയും ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടുകെട്ടാന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.