അതേസമയം, എന്തൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയാലും നടിയെ ആക്രമിച്ച കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ എളമക്കര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഗാനരചയിതാവിന്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്.
ആലപ്പുഴ സംഭവത്തിന് സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ ഉച്ചയോടെ കൊല്ലപ്പെട്ടിരുന്നു
കേസിൽ പ്രതിയായ പി വി അൻവറിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും കേസ് സിവിലാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മഞ്ചേരി സിജെഎം കോടതി പറഞ്ഞത്
വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി
2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം.
ഡിജിറ്റൽ അംഗത്വവിതരണം പാതിവഴിയിൽ നിലച്ചതോടെയാണ് അംഗങ്ങളെ ചേർക്കാൻ കടലാസ് ഫോറം വിതരണം ചെയ്‌തത്. വീടുകയറി അംഗങ്ങളെ ചേർക്കണമെന്ന നിർദേശം മിക്ക ജില്ലയിലും നടന്നില്ല. വ്യാജ അംഗത്വം കണക്കിലെടുത്ത് കടലാസ് ഫോറം വഴിയുള്ള വിതരണത്തിന് ഫോട്ടോ നിർബന്ധമാക്കിയ എഐസിസി നടപടിയും തിരിച്ചടിയായി.
വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആർ.ടി.സി-യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ
അതോടെ കന്യാസ്ത്രീകളടക്കം കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സിപിഎം നേതാവും മുന്‍ എം എല്‍ എയുമായ ജോർജ് എം തോമസ് സംഭവത്തില്‍ ലൗവ് ജിഹാദ് ആരോപിച്ച് രംഗത്തു വരികയും ചെയ്തു. പ്രദേശത്തെ സൌഹാര്‍ദപരമായ സാമൂഹ്യജീവിതത്തിന് മങ്ങലേല്‍പ്പിച്ച പ്രസ്താവനയായിരുന്നു അതെന്നും മുറിവുണക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു.
കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ ഫ്യൂഡല്‍ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ലയുണ്ടായാതെന്നാണ് വ്യാപകമായി ഉയര്‍ന്നുവന്ന വിമര്‍ശനം.
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ദിലീപിന്റെ അനുജൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട് ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.