ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ബിജെപി നേതാവ് ഹരിലാല്‍ കര്‍ത്തയെ നിയമച്ചതില്‍ ജ്യോതിലാല്‍ എഴുതിയ വിജോജന കുറിപ്പ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു
റമദാന്‍ നോമ്പിനോട് അനുബന്ധിച്ചാണ് ഇത്തരം പാനിയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് കട ഉടമ പള്ളിക്കുന്ന് സ്വദേശി ജംഷീർ പറയുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച പാനിയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കേണ്ടന്ന് തോന്നിയതിനാലാണ് ട്യൂബ് സോഡയെന്ന ആശയത്തില്‍ എത്തിയത്. യുട്യൂബ് വഴിയാണ്
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര്‍ ടി സിയുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്ന് രാവിലെ തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു. പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമാ
മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറ സ്ഥാപിക്കുന്നതിനായി ഒരുക്കിയിട്ടുള്ളത്. ഇത് കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പൊള്‍ നടന്നുകൊണ്ടിരിക്കുന്നത്. പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 'ബ്ലാക്ക് സ്പോട്ട്' കേന്ദ്രീകരിച്ച് ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും.
കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്.
അതേസമയം, സിപിഎമ്മിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ദേശിയ തലത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പിയെ സിപിഎം സഹായിക്കുകയാണ്. അതുകൊണ്ടാണ് ദേശിയ അന്വേഷണ ഏജന്‍സികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താത്.
1969-ല്‍ എം സി വര്‍ഗീസാണ് മംഗളം വാരിക സ്ഥാപിക്കുന്നത്. കോട്ടയത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മംഗളത്തിന് 1985-ല്‍ 17 ലക്ഷത്തോളം വരിക്കാരുണ്ടായിരുന്നു. ഏഷ്യയിലെ ഏറ്റവുമധികം വരിക്കാരുളള വാരിക എന്ന മംഗളത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്നേവരെ ഒരു വാരികയ്ക്കും കഴിഞ്ഞിട്ടില്ല.
എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട്. നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു.