തന്റെ സ്വന്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെ സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പാര്‍ട്ടിയില്‍ തനിക്ക് മാത്രമല്ല അധികാരം ലഭിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസുകാരനാകില്ല.
സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ
സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.
അതിനിടെ, സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും എഡിജിപി അറിയിച്ചു.
പാലാക്കാട് ജില്ലാ കലക്ട്രെറ്റില്‍ വൈകീട്ട് മൂന്നര മണിയോടെയാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അഭ്യര്‍ഥിച്ചു. ജില്ലയിലെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിക്കും. പാലക്കാട്ടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഇന്നലെ (ശനി) രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു
സംഘത്തിലെ ആറ് പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ഏറ്റവും എളുപ്പത്തില്‍ കൊലപാതകം നിര്‍വഹിക്കാം എന്ന ഒറ്റക്കാര്യം മാത്രമാണ് കൊലയാളികള്‍ ശ്രീനിവാസനിലേക്ക് തിരിയാന്‍ കാരണം എന്നാണ് പൊലീസിന്റെ നിഗമനം.
മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും കഴിഞ്ഞുകൂടുകയാണ്
എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്. മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാൽ നിങ്ങൾക്ക് മനസിലാകും. ശമ്പളം കൊടുത്തിട്ടില്ല കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. അതിനും ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്നെ ദൈവം രക്ഷിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പാലക്കാട്ട് നടന്ന കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല.സംസ്ഥനത്ത് സമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം