എന്റെ എല്ലാ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായുളള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. വിമല്‍ എലൈയ്ച്ചിയുമായുളള പരസ്യം മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കുന്നു
പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക.
ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
നാലാം നമ്പറിലായിരുന്നു ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ സീറ്റ്. എന്നാല്‍ പെണ്‍കുട്ടി ആറാം നമ്പറില്‍ വന്നിരിക്കുകയായിരുന്നു. ബസ് കുറവിലങ്ങാട് എത്തിയപ്പോള്‍ ആ സീറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ കയറി. ആ വ്യക്തി സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല് നീട്ടിവെക്കാനാണ് ഈ സീറ്റില്‍ ഇരുന്നതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് ആ യാത്രക്കാരന്‍ നാലാം നമ്പര്‍ സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു.
ഇ പി ജയരാജന്‍ പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.
മതവര്‍ഗീയ സൃഷ്ടിക്കുന്ന ലൗവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ കേരളത്തിലില്ല. കൃസ്തീയ വിഭാഗങ്ങള്‍ കേരളത്തില്‍ സുരക്ഷിതരാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളോടും ഇ പി ജയരാജന്‍ പ്രതികരിച്ചു
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ സിപിഎം നേതാവ് പി ജയരാജനും വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമനത്തില്‍ സൂക്ഷമത പുലര്‍ത്തണമെന്നും തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നുമായിരുന്നു പി ജയരാജന്‍ സംസ്ഥാന കമ്മറ്റിയെ അറിയിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.