'മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാന്‍ സാധിക്കും. ഈ അവസരത്തില്‍ താന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാകണമെന്നില്ല. ഈ വിഷയം കേള്‍ക്കുന്നവര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഊഹിക്കാന്‍ സാധിക്കും. സ്നേഹിക്കുന്നയാള്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നു' - ജോയ്സ്ന കൂട്ടിച്ചേര്‍ത്തു.
ജോയ്സനയുടെ പിതാവാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ജോയ്സനയെ ഭര്‍ത്താവ് ഷെജിന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ജോയ്സനയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
ട്രാവല്‍ ഏജന്‍സിക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. വാഹനം വാടകക്ക് നല്‍കിയതാണെന്ന് തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കും. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാല്‍ 3,000 രൂപയാണ് പിഴ. ഒരിക്കല്‍ പിഴയടച്ച്
എന്റെ അറിവും പരിചയവുമൊക്കെ വച്ച് നോക്കിയപ്പോള്‍ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയപ്രവേശനം വേണ്ടായിരുന്നു എന്നോ, തീരുമാനം തെറ്റായിരുന്നു എന്നോ ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് നിരന്തരം ചോദ്യങ്ങളുണ്ടാവുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്.
താന്‍ എസ് ഡി പി ഐ ക്കാരനല്ലെന്ന് സിതാറാം യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ താന്‍ വാടകയ്ക്ക് കൊടുത്തതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയപ്പോള്‍ ഉപയോഗിച്ച വാഹനം
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയുംപോലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുതന്നെയാണ് സിപിഎമ്മും വണ്ടികള്‍ വാടകയ്ക്കെടുക്കുന്നത്. ക്വട്ടേഷന്‍ നല്‍കി കുറഞ്ഞ വാടക നോക്കിയാണ് ഏജന്‍സികളെ നിശ്ചയിക്കുന്നത്, വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല. ജനറല്‍ സെക്രട്ടറി ഉപയോഗിച്ചിരുന്നത് KL-13 AR 2707 എന്ന രെജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ്, ഇപ്പോള്‍ വിവാദമായ വാഹനമല്ല
നിലവില്‍ ഇടതുമുന്നണി കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന എ വിജയരാഘവന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയാണ്. ഈ ഒഴിവിലാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.
വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ കുറ്റക്കാരാവുന്നത്? എന്തുസംഭവിച്ചാലും സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന നിലപാട് ശരിയല്ല. വര്‍ഗീയ സംഘങ്ങള്‍ സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചിട്ടല്ല കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കേണ്ടത്