കഴിഞ്ഞ വര്‍ഷവും നടന്‍ വിജയിയുടെ സാലിഗ്രാമിലുള്ള വീടിന് നേരെയും ബോംബ് ഭീഷണി വന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയിയുടെ ബിഗില്‍ എന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനാലാണ് യുവാവ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്.
വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ലുകള്‍ കൊണ്ട് ഗോഡ്‌സെ പ്രതിമയുടെ മുഖം ഇടിച്ചുതകര്‍ക്കുകയും പ്രതിമ നീക്കം ചെയ്യുകയുമായിരുന്നു. ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ആഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു.
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.
ജലക്ഷാമം രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. അന്തര്‍സംസ്ഥാന നദികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൂടുതലും കൃഷി ചെയ്യുന്നത്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കാന്‍ തയ്യാറാകണം.
ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.
'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ നടന്‍ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള എഴുത്തുകളിലൂടെയാണ് ബാബാസാഹേബ് പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജിയുടെ ഭരണവും രാജഭരണ കാലത്തെ സംബന്ധിക്കുന്ന വിവരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കേണലിന്റെ കുടുംബം വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ഇത്തരം പ്രശ്‌നബാധിത മേഖലകളിലേക്ക് വരുമ്പോള്‍ സൈനികര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും തീവ്രവാദ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുപിയിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'ലക്ഷ്യ 2022' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹർ എന്നിവയുൾപ്പെടെ 14 ജില്ലകളിലെ