ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 - ലാണ് അദ്ദേഹം ഐ എ എസില്‍ നിന്നും വിരമിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തെ സര്‍വ്വീസുള്ള വ്യക്തിയാണ് രാജീവ് കുമാര്‍. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,
ബിജെപി ഇപ്പോള്‍ സംസാരിക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും മാത്രമാണ്. ബിജെപി വിരുദ്ധ പക്ഷത്ത് പ്രാദേശിക പാർട്ടികൾ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താൻ തക്ക ശേഷിഷിയുള്ള പ്രത്യയശാസ്ത്രപരമായ അടിത്തറ പ്രാദേശിക പാർട്ടികൾക്കില്ലെന്ന് ബിജെപിക്കും ആർഎസ്എസിനും അറിയാം' - രാഹുല്‍ ഗാന്ധി പറഞ്ഞു.
എഴുത്തുകാരന്‍ രോഹിത് ചക്ര തീര്‍ഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മറ്റിയാണ് പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്താനും നേരെത്തെ മുതലുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ ഒരു പാര്‍ട്ടിയും തന്‍റെമേല്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹെഡ്ഗേവാറെ ഒരു എഴുത്തുകാരന്‍ എന്ന രീതിയിലാണ്
ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ് 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ് 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഇരുപതോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.
ഐ പി സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501( അപകീര്‍ത്തികരമായവ പ്രസിദ്ധീകരിക്കല്‍), 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ധനസ്ഥിതി മോശമാണ്. ഇതിനു അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണ്. യാതൊരു മുന്‍ കരുതലും കൂടിയാലോചനകളും ഇല്ലാതെ നടപ്പാക്കിയ ജി എസ് ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ എല്ലാവര്ക്കും
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജി പ്രഖ്യാപനത്തോടനുബന്ധിച്ച് സുനില്‍ ജാക്കര്‍ നടത്തിയത്. നേതാക്കള്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്