മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഹാജരാക്കിയതിന് തൊട്ടുപിന്നാലെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് കേരളാ പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്.
സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാണ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം
2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
നിലവില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിലധികമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള അവശ്യസാധന വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു.
കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയാണ് എന്നാരോപിച്ച് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടോ? മറ്റുളളവര്‍ക്കുമേല്‍ നമ്മുടെ ഭാഷ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്തിനാണ്? ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുളള ഭാഷ സംസാരിക്കാനുളള അവകാശമില്ലേ?' സോനു നിഗം ചോദിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാളിന് ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതല്ല. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലേക്ക് പോയത്