രാജ്യത്ത് പ്രതിരോധ കുത്തിവെപ്പിനായി നിരവധി മരുന്നുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി വിരുദ്ധ സഖ്യം ആവശ്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യം രൂപപ്പെടുത്തുകയായിരിക്കും പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ പ്രശാന്ത് കിഷോര്‍ ലക്ഷ്യം വെക്കുക. ഇതിനായി കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്,
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
'ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം
ദ് മൗണ്ട് ബാറ്റന്‍സ്: ലൈവ്‌സ് ആന്‍ഡ് ലവ്‌സ് ഓഫ് ഡിക്കി ആന്‍ഡ് എഡ്വിന മൗണ്ട ബാറ്റണ്‍ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി ആന്‍ഡ്രു ലോനി കോടതിയെ സമീപിച്ചത്
സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന
തന്റെ അറസ്റ്റ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം അവര്‍ ചെയ്തത് ഇതാണെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചിരുന്നു.