70 പേജുള്ള റിപ്പോര്‍ട്ടിനു പുറമെ സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവയും സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിലോ, സര്‍വേയമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലോ സിവില്‍ കോടതി നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് ശേഷം അംഗീകരിച്ച ഉദയ്പൂർ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങൾ അറിയിക്കുന്നതിനായി ജൂൺ 1, 2 തീയതികളിൽ രാജ്യത്തുടനീളം സംസ്ഥാനതല സമ്മേളങ്ങള്‍ നടത്തും. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി ജൂൺ 11 ന് ജില്ലാതലത്തിലും സമാനമായ മീറ്റിംഗ് സംഘടിപ്പിക്കും.
'95 ശതമാനം തുകയും തിരിച്ചടച്ച പാവപ്പെട്ട കർഷകരെ മാത്രമേ നിങ്ങള്‍ ഉപദ്രവിക്കൂ. 36.50 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനാണ് 95.89 ശതമാനം വായ്പയും കൃത്യ സമയത്ത് തിരിച്ചടച്ചത്. തുടര്‍ന്ന്, ബാങ്ക്തന്നെ അംഗീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാക്കി അടച്ചു തീര്‍ക്കാന്‍ അവര്‍ തയ്യാറായത്
പേരറിവാളനെ മോചിപ്പിച്ചത് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. 31 വര്‍ഷത്തിനു ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസാണിത്
ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചത്.
സമരം ചെയ്യാന്‍ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് സര്‍ക്കാറിന്‍റെ ഇച്ഛാശക്തി തകര്‍ക്കാന്‍ കഴിയില്ലെന്നും ഭഗവന്ത് മൻ പറഞ്ഞു. നെൽവിത്ത് വിതയ്ക്കുന്നത് വൈകിപ്പിക്കുന്നത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്നും ഭൂഗർഭജലം സംരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേ സര്‍ക്കാറിനൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 'കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് വരാം.
ഇയാളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.
കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
പി ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ചിദംബരം നടത്തിയ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് പുതുതായി രജിസ്റ്റര്‍ കേസിലാണ് ഇപ്പോഴത്തെ സിബിഐ റെയ്ഡ്. ഐ എന്‍ എക്സ് മീഡിയ കേസില്‍ നേരത്തെ പി ചിദംബരത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്.
ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ