Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യ വൃദ്ധന്റെ രൂപത്തിലായത്. വെബ് ഷോയായ കാര്‍ട്ടലിനുവേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ദിവ്യ അഗര്‍വാള്‍ തന്നെയാണ് തന്റെ മേക്ക്ഓവര്‍ ചിത്രം ഇന്‍സ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്
കൊവിഡ് ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കൊവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.
എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു.
1972 ൽ പുറത്തുവന്ന ‘ഗന്ധർവ്വക്ഷേത്ര’മാണ് തിലകൻ അഭിനയിച്ച ആദ്യചിത്രം. സിനിമാലോകം തിലകനെ തിരിച്ചറിയാൻ പിന്നെയും വർഷങ്ങളെടുത്തു. 1979 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കിട്ടി. പിന്നീടിങ്ങോട്ട് തിലകൻ എന്ന അഭിനയ പ്രതിഭയുടെ പകർന്നാട്ടമാണ് നാം കണ്ടത്.
വെളുപ്പ് / കറുപ്പ് / നായിക / എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ
തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ' ബിലാല്‍' പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.
അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം' എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്.
കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി. ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈഷ റബ്ബ അവതരിപ്പിക്കുന്നത്.