Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍
തിങ്കളാഴ്ച്ച അബുദാബിയില്‍ വച്ച് വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കും. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
തന്റെ ഫോട്ടോകളില്‍ യാതൊരു തരത്തിലുമുള്ള എഡിറ്റിംഗ് അനുവദിക്കാത്താളാണ് വിദ്യാ ബാലനെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി പറഞ്ഞു. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യകതമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല.
ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സെയിഫ് അലി ഖാന്‍റെയും, കരീന കപൂറിന്‍റെയും പേര് വെളിപ്പെടുത്താതെയാണ് സ്വര ഭാസ്ക്കര്‍ പിന്തുണ പ്രഖ്യാപിച്ചത്. 'ദമ്പതികള്‍ അവരുടെ കുഞ്ഞിന് പേര് നൽകുന്നു. ആ ദമ്പതി നിങ്ങളല്ല.. എന്നാൽ ആ പേര് എന്താണെന്നും എന്തുകൊണ്ട് അത് നൽകിയെന്നുമുള്ള കാര്യത്തിൽ നിങ്ങൾക്ക് ഒരു ആശങ്കയുണ്ട്.
കൊക്കക്കോള ലഗൂണ്‍ എന്നറിയപ്പെടുന്ന ഈ തടാകത്തിലെത്തിയാല്‍ വെളളത്തിനുപകരം കൊക്കക്കോള തടാകത്തില്‍ നിറഞ്ഞ് ഒഴുകുന്നതുപോലെയാണ് നമുക്ക് അനുഭവപ്പെടുക. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷനേടാനാണ് വിനോദ സഞ്ചാരികള്‍ കൂടുതലായും ഇങ്ങോട്ടേക്ക് എത്തുന്നത്
മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് കെ.സി.ബി.സി പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യകതമാക്കുന്നു
തന്റെ സഹോദരന്‍ ഇന്ന് അഭിനയ മേഖലയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയുംചെയ്യുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക! എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അരയന്നത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും, പിടികൂടാന്‍ സഹായിച്ചവര്‍ക്കും യു. കെ പോലീസ് നന്ദി അറിയിച്ചു. അരയന്നം ഇപ്പോള്‍ സുരക്ഷിതമാണെന്നും, ഇനി അത് തിരിച്ചു വരില്ലെന്ന പ്രതിക്ഷയിലാണ് തങ്ങള്‍ ഉള്ളതെന്നും പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഈ പോസ്റ്റിനടിയില്‍ നിരവധി കമന്‍റുകളാണ് വരുന്നത്