International News from Muziriz Post, the definitive source for independent journalism from every corner of the globe.
തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കപ്പെട്ടതിനാല്‍ പെൻസിൽവാനിയയിലെ ജനറൽ അസംബ്ലിക്ക് അവിടുന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നാണ് ട്രംപ് ജില്ലാ ജഡ്ജി മാത്യു ബ്രാന്നിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പെൻസിൽവാനിയയിലെ ജനറൽ അസംബ്ലിയില്‍ ഭൂരിപക്ഷം.
വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്
താനാണ് വിജയിയെന്ന് അവകാശപ്പെടുന്ന ട്രംപ് തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ചിലയിടങ്ങളില്‍ വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൂടുതൽ മുസ്ലീം സ്ത്രീകളെ പോലീസ് സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അടുത്തിടെ പോലീസില്‍ ചേര്‍ന്ന കോൺസ്റ്റബിൾ സീന അലി ഹിജാബ് ധരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥയാകും.
പഞ്ചാബ് വഴി ട്രെയിന്‍ ഇല്ല; റോഡ് മാര്‍ഗം ശീതകാല ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ആര്‍മിജമ്മു കശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കരസേനയിലെയും കേന്ദ്ര സായുധ പോലീസ് സേനയിലെയും ഉദ്യോഹസ്ഥരുടെ ശൈത്യകാല സംഭരണമാണ് നടത്തിയത്.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന ട്രംപിന്‍റെ മുദ്രാവാക്യം ഉദ്ധരിച്ചായിരുന്നു 'മില്ല്യണ്‍ മാഗാ മാര്‍ച്ച്' എന്ന ട്രംപ് അനുയായികളുടെ റാലി. ജനക്കൂട്ടത്തെ തുരത്താന്‍ പോലീസിന് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കേണ്ടി വന്നു. ഇനിയും ട്രംപ് ഭരണത്തില്‍ വരണമെന്ന ആവശ്യമാണ് പ്രധിഷേധക്കാര്‍ ഉന്നയിക്കുന്നത്.
അല്‍ ഖ്വായ്ദയുടെ ഇപ്പോഴത്തെ നേതാവായ അയ്മാന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന അബ്ദുളളയുടെ കൊലപാതകം ഇറാന്‍ ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു
തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുളള കേസില്‍ നിന്ന് പിന്മാറി ട്രംപിന്റെ നിയമസ്ഥാപനം
മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂ കിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.
ജയിലില്‍ ബാത്ത്‌റൂമില്‍ പോലും ക്യാമറകള്‍ ഉണ്ടായിരുന്നതായി നവാസ് ഷെരീഫിന്റെ മകള്‍. കഴിഞ്ഞ വര്‍ഷം ചൗധരി ഷുഗര്‍ മില്ല് കേസില്‍ അറസ്റ്റിലായ ശേഷം ജയിലില്‍ കിടന്നപ്പോള്‍ നേരിടേണ്ടിവന്ന അസൗകര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് മറിയം തുറന്നു പറഞ്ഞത്.
ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.
ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.