International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും
നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (അവസാനത്തെ) ജനറൽ സെക്രട്ടറിയായിരുന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നല്‍കി ലോകം അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്.
സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ്. 91.9 ബില്യൺ ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്. ബ്ലൂംബർഗ് ഇൻഡെക്സിലെ ആദ്യ 10ൽ എട്ടും യു.എസിൽ നിന്നുള്ള കോടീശ്വരന്മാരാണ്.
അടുത്തിടെ സന്ന മരിന്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതിന്‍റെയും മദ്യപിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് നടക്കുകയാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം
ഏകദേശം 160-100 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് അപ്പര്‍ ജുറാസിക് മുതല്‍ ലോവര്‍ ക്രിറ്റേഷ്യസ് കാലഘട്ടം വരെ ജീവിച്ചിരുന്ന നീണ്ട കഴുത്തും വാലുമുളള ദിനോസറുകളാണ് സോറോപോഡുകള്‍.
യുക്രൈന്‍റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ
ഞാനും മനുഷ്യനാണ്. ഈ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ വെളിച്ചത്തിനും സന്തോഷത്തിനും വിനോദത്തിനുമെല്ലാം കൊതിക്കുന്നയാള്‍. പുറത്തുവന്ന വീഡിയോയില്‍ കാണുന്നത് എന്റെ സ്വകാര്യ സമയമാണ്.
ജോര്‍ജ്ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്‌വെര്‍ത്ത്, ആന്യ ടെയ്‌ലര്‍, ഇദ്രീസ് എല്‍ബ, നതാന്‍ ജോന്‍സ്, ടിന്‍ഡ സ്വിന്‍ഡന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സാധനങ്ങള്‍ വാങ്ങാനും മറ്റെന്ത് കാര്യങ്ങള്‍ക്കായാലും, പുറത്തിറങ്ങുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കാറിനുളളില്‍ ഒറ്റയ്ക്കിരുത്തി പോകരുത്.
ഈ തീരുമാനത്തിനാണ് അധികൃതര്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ പ്രായപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെ ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോസാധിക്കുമായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇക്കാര്യത്തിലും മാറ്റം വന്നിരിക്കുകയാണ്.
ജാപ്പനീസ് ടാക്‌സ് ഏജന്‍സിയെക്കുറിച്ചുളള ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 1995-ല്‍ ജപ്പാനിലെ ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി നൂറുലിറ്റര്‍ വീതം മദ്യം കുടിച്ചിരുന്നു. എന്നാലത് 2020 ആയപ്പോഴേക്ക് 75 ലിറ്ററായി കുറഞ്ഞു
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു.