International News from Muziriz Post, the definitive source for independent journalism from every corner of the globe.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ലോകത്തിലെ തന്നെ പ്രധാന ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
2013-ല്‍ ബിൻ ലാദന്‍റെ സഹോദരൻ ഷഫീക്ക്, സൗദി കുടുംബ കുലപതി ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്.
ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു
സ്വസ്തിക് ചിഹ്നവും എ എച്ച് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും വാച്ചില്‍ കൊത്തിവയ്ച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് സൈനികനാണ് തങ്ങള്‍ക്ക് ഈ വാച്ച് നല്‍കിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും പരിചയ സമ്പന്നരായ വാച്ച് നിര്‍മ്മാതാക്കളും ചരിത്രകാരന്മാരും വാച്ചിനെക്കുറിച്ച് ഗവേഷണം നടത്തി അത് ഹിറ്റ്‌ലറുടേതുതന്നെയാണെന്ന് ഉറപ്പുവരുത്തിയതായും അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍ ഹൗസ് വ്യക്തമാക്കി.
പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ സെലന്‍സ്കി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
അടുത്തിടെ അഫ്ഗാനിസ്ഥാനിലുടനീളം പളളികള്‍ക്കും സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേയുണ്ടായ ആക്രമണങ്ങളെല്ലാം ഐ എസ് ആസൂത്രണം ചെയ്തതാണെന്നും ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു
മനോഹരവും ശക്തവുമായ ചിത്രങ്ങളെന്ന് ചിലര്‍ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍ പ്രസിഡന്റ് ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് എന്ന വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
2017-ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം സമുദ്രത്തിലേക്ക് പ്ലാസ്റ്റിക്ക് വലിച്ചെറിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് തായ്‌ലാന്‍ഡ്. ഒരു ആരാധനാലയം എന്നതിലുപരി പ്രകൃതിയോടുളള പ്രതിബദ്ധതയെക്കുറിച്ച് അവബോധമുണ്ടാക്കുന്നു എന്നതുകൂടിയാണ് വാട്ട് ചക് ദേങ് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്. ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമായിരുന്നു റനില്‍ വിക്രമസിംഗെയെ കൂടാതെ മത്സര രംഗത്തുണ്ടായിരുന്നത്. അതേസമയം, രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ആവശ്യമാണെന്ന് വിക്രമസിംഗെ പാര്‍ലമെന്‍റില്‍ പറഞ്ഞു.
നിലവില്‍ വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഇറ്റാലിയന്‍ വംശജ സിസ്റ്റര്‍ റാഫെല്ല പെട്രിനി, മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്്ത്രി ഇവോണ്‍ റീങ്കോട്ട്,