International News from Muziriz Post, the definitive source for independent journalism from every corner of the globe.
2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ നടന്ന രണ്ടാമത്തെ ട്രംപ്-കിം ഉച്ചകോടിയിലും ആണവായുധ നിര്‍മ്മാര്‍ജ്ജനവമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഉത്തരകൊറിയ ആദ്യം ആണവായുധ നിര്‍മ്മാണം അവസാനിപ്പിക്കട്ടെ എന്ന് യു.എസും, യു.എസ് ആദ്യം ഉപരോധം അവസാനിപ്പിക്കട്ടെയെന്നു ഉത്തരകൊറിയയും നിലപാടെടുത്തു.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
ഗ്രാമം പൂര്‍ണ്ണമായും തകര്‍ന്നു. പ്രതികാര ആക്രമണമാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പൊതു സുരക്ഷയുടെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന വാദത്തെ 13 കൗൺസിലർമാരിൽ ഒമ്പത് പേരും പിന്തുണച്ചു. വർഷങ്ങളായി അത്തരമൊരു നടപടി ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടപടി സ്വാഗതം ചെയ്തു.
വൈറ്റ് ഹൌസിനു സമീപത്തുവച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ന്യൂയോർക്ക്, ചിക്കാഗോ, എല്‍.എ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.
മെയ് മാസത്തിൽ നടത്തിയ ഓപ്പറേഷനിൽ ഫ്രഞ്ച് സേന മാലിയിലെ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡറെയും പിടികൂടിയിരുന്നു.
1989 ജൂൺ 4-ന് ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ടാങ്കുകളും യന്ത്രത്തോക്കുകളുമായി സൈന്യം പാഞ്ഞടുത്തു. സൈനിക ടാങ്കിന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന ഒരു യുവാവിൻറെ ചിത്രം മാത്രമാണ് പിന്നീട് അവശേഷിച്ചത്.
ട്രംപിന്റെ പ്രസ്താവന വളരെ ആശങ്കാജനകവും അപകടകരവുമാണെന്ന് മുൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർട്ടിൻ പ്രതികരിച്ചു. ഇപ്പോഴത്തെയും മുൻ പ്രതിരോധ സെക്രട്ടറിമാരും ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ട്രമ്പിനെതിരെ രൂക്ഷവും അസാധാരണവുമായ ആരോപണം ഉന്നയിച്ചത്. 'ലോകത്തിലെ ഏറ്റവും കൂടുതൽ ഓവർറേറ്റ് ചെയ്ത ജനറൽ' ആണ് മാറ്റിസ് എന്നായിരുന്നു വിമര്‍ശനത്തോടുള്ള ട്രംപിന്റെ പ്രതികരണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ മിനസോട്ട സംസ്ഥാനം അവരുടെ പോലീസ് വകുപ്പിനെതിരെ പൗരാവകാശ കുറ്റം ചുമത്തി. തലമുറകളോളം ആഴത്തിലുള്ള വ്യവസ്ഥാപരമായ വംശീയതയെ വേരോടെ പിഴുതെറിയുന്നതിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഗവർണർ ടിം വാൾസ്.
ജോർജ് ഫ്ലോയ്ഡിന്റെ മരണം കഴുത്ത് ഞെരുക്കിയമര്‍ത്തിയതിനെ തുടർന്നെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാർഡിയോപൾമോണറി അറസ്റ്റിനെ (പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന അവസ്ഥ) തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.