International News from Muziriz Post, the definitive source for independent journalism from every corner of the globe.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ നൈജീരിയയും ദക്ഷിണാഫ്രിക്കയും ഐവറി കോസ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുന്നത്.
അനിശ്ചിത കാല നിരാഹാരം ആരംഭിച്ച് 323-ാം ദിനത്തിലാണ് വിഖ്യാത ഗിറ്റാറിസ്റ്റിന്റെ മരണം. ഗായിക ഹെലൻ ബെലോക്കിനു പിറകെയാണ് ഇബ്രാഹിം ഗോക്സ്ചെ ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ അർദ്ധരാത്രിയിൽ ടെഹ്‌റാനിലെ തെരുവുകളിൽ ഭയചികിതരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇറാനിലെ സമൂഹ മാധ്യമങ്ങള്‍ നിറയെ. നിരവധി തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ട് അമേരിക്കന്‍ പൗരന്മാര്‍ വെനസ്വേലയില്‍ പിടിയിലായതായി അറിഞ്ഞുവെന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ തന്റെ ഭരണകൂടത്തിന് അതില്‍ യാതൊരു പങ്കുമില്ലെന്നും, കാര്യങ്ങള്‍ വിശദമായി പഠിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം.
വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കിമ്മിന്റ ആരോഗ്യനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി.
കുടിയേറ്റക്കാരായ വിദേശികളുടെ സാന്നിദ്ധ്യം സ്വദീശികളെ അസ്വസ്ഥമാക്കിയിരുന്നു. അവരാണ് കൊവിഡ് രോഗം പരത്തുന്നത് എന്നതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കിം റിബൺ മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതെന്നും ആഹ്ളാദാരവങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റതെന്നും കെസിഎൻഎ പറയുന്നു.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ ട്രംപിന് അമേരിക്കന്‍ ജനത ഇനിയൊരു അവസരംകൂടി നല്‍കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനുതന്നെ ആശങ്കയുണ്ട്.
നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) പുതിയ പതിപ്പാണ് വൈ.പി.ജി-യെന്ന് തുര്‍ക്കി ആരോപിക്കുന്നു. പി.കെ.കെ-യെ യുഎസും, യൂറോപ്യൻ യൂണിയനും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക കറൻസിയുടെ ദ്രുതഗതിയിലുള്ള മൂല്യത്തകർച്ചമൂലം ജനജീവിതം ദുസ്സഹമായത്തോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ദിവസവും തെരുവിലിറങ്ങുന്നത്. പ്രധാന നഗര പാതകളെല്ലാം ഉപരോധിക്കുന്ന അവര്‍ ബാങ്കുകള്‍ക്ക് നിരത്തി തീയിടുന്നുണ്ട്.