മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതേസമയം, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണിൽ നിന്നും നീക്കം ചെയ്‌തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നാണ് കോടതി നിരീക്ഷണം.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജില്‍ പെരുമാറുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ക്രൂരകരമായ കുറ്റകൃത്യമാണ് ലോ കോളേജില്‍ നടന്നത്. കെ എസ് യു പ്രവര്‍ത്തകയോട് വളരെ മോശമായിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗിന്‍റെ രാജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ. റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡായി തെരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. സന്തോഷ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ. വൈ. എഫ്. ഐ. ദേശിയ ജനറല്‍ സെക്രട്ടറിയും സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മര്‍ദ്ദനമേറ്റ സതീഷിന്റെ ദേഹത്ത് തൊലിയടര്‍ന്നുപോയിട്ടുണ്ട്. ലാത്തിയടി ഏറ്റതിന്റെ പാടുകളും ദേഹത്ത് കാണാം. തെരുവുനായയെ തല്ലുന്നതുപോലെയാണ് പൊലീസുകാര്‍ തന്നെ അടിച്ചതെന്നും ഡാന്‍സ് കളിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും സതീഷ് പറഞ്ഞു.
അതേസമയം, സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗ് എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ