മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അമൃതം പൊടി നിര്‍മ്മിക്കാനുപയോഗിക്കുന്ന നിലക്കടലയില്‍ നിന്ന് ഉണ്ടായ ഫംഗസില്‍ നിന്നാണ് വിഷവസ്തുവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊടി നിര്‍മ്മിക്കാനായി ഉപയോഗിച്ച ധാന്യങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്
നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്.
സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു.