മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
''കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരിക്കലും തോല്‍വിയുടെ കാരണം മനസ്സിലാക്കാനാവില്ല. പഞ്ചാബില്‍ ഞാനാണ് പരാജയപ്പെടുത്തിയത് എങ്കില്‍ ഉത്തര്‍ പ്രദേശില്‍ ആരാണ് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്, മണിപ്പൂരില്‍, ഗോവയില്‍, ഉത്തരാഖണ്ഡില്‍ ആരാണ് പരാജയപ്പെടുത്തിയത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇതിന്റെയൊക്കെ ഉത്തരം വലിയ അക്ഷരങ്ങളില്‍ ചുമരില്‍ എഴുതിവെച്ചാലും കോണ്‍ഗ്രസ് നേതാക്കള്‍ അത് വായിക്കില്ല.." അമരീന്ദര്‍ പരിഹസിച്ചു
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പകുതിയിലധികം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം കൊണ്ടുവന്നു. എന്നാൽ കേരളത്തില്‍ ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയിൽ നികുതിഭരണ സമ്പ്രദായം മാറ്റിയെടുക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.
ന്യായ വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതിനു പുറമേ ഭൂവിലയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാനും ഭൂനികുതി സ്ലാബുകളുടെ കൃത്യത ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു
ബസ് സര്‍വീസില്‍ നിന്നുള്ളതിന് പുറമേ . ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കെ എസ്ആര്‍ ടി സിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.