മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു
പ്രധാനമന്ത്രിയുടെ വൈകി വന്ന വിവേകമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്‍റണി പ്രതികരിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ചത് നിവൃത്തിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാലും പിണറായി വിജയനും ചര്‍ച്ച ചെയ്തതോടുകൂടി ഒടിടി വേണ്ടെന്ന തീരുമാനമായി. ഒടിടിയിലേ കൊടുക്കൂ എന്ന് പറഞ്ഞ് ചര്‍ച്ചക്ക് പോയി, തിരികെ വന്നപ്പോള്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചു. അതിനിടക്ക് എന്തുസംവിച്ചതാണെന്ന് അറിയില്ല
ചൈനയുടെ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അരുണാചലില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടും ആരും ഒന്നും അറിഞ്ഞിട്ടില്ല. ദേശ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്‍റെ ഈ മൗനം പേടിപ്പെടുത്തുന്നതാണ്
മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡിസിസി നേതൃത്വം ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഡി സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നു.
ബസ്യക്ക് ഭിക്ഷ കൊടുക്കുന്ന ദിവസം തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് നടക്കുമെന്ന് അവര്‍ വിശ്വസിച്ചു. ബസ്യക്ക് എത്ര പണം കൊടുത്താലും അദ്ദേഹം അതില്‍ നിന്ന് ഒരുരൂപ മാത്രം എടുത്ത് ബാക്കി ഉടമക്ക് തിരിച്ചുനല്‍കുമായിരുന്നു.
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അനവസരത്തിലേതാണ്. അത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. വൈകുന്നേരം 6 മണി മുതല്‍ പത്ത് മണി വരെയുള്ള പീക്ക് അവറിലെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.