മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പാര്‍ലമെന്റില്‍ പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.
വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും,വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല,
പാസ്‌വേഡുകൾ സുരക്ഷിതമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്ന എല്ലാവരുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതിനാൽ സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് - നോർഡ്പാസ് സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.
സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.
ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്
വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു.