മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിനെതിരെ നടന്‍ കോടതിയെ സമീപിച്ചിരുന്നു. റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വിവാദമായ പെഗാസാസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻ റാം, ശശികുമാർ എന്നീ മുതിർന്ന മാധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം , റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവർ പാലക്കാട് നഗരത്തിലുള്ള ഹോട്ടലില്‍ എത്തിയത്
അതോടൊപ്പം, ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. പ്രകൃതിദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് എൻഡിആർഎഫിന്‍റെ മാതൃകയിൽ പ്രത്യേക സേനയെ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ സഹായം ഉടൻ അനുവദിക്കും.
ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.