മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.
സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. സാധാരണക്കാര്‍ കൂടുതലായും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്
കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു.
ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു
വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കോള്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.
മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം
ചാനു 1994 ഓഗസ്റ്റ് 8 ന് മണിപ്പൂരിലെ ഇംഫാലിലാണ് ചാനുവിന്‍റെ ജനനം. മീരഭായിയുടെ കഴിവ് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ കുടുംബം ചാനുവിന്‍റെ കഴിവില്‍ വിശ്വസിച്ച് അവള്‍ക്കൊപ്പം നിന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായി.