മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
കഴിഞ്ഞ മാസം 21 സഹോദരന്‍മാര്‍ ഒന്നിച്ച് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ ഒന്നടങ്കം ഓഫീസില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം. മുന്‍സിപ്പാലിറ്റി ഓഫീസ് ഗോഡൌണില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്
കുടിവെള്ളത്തിന്‍റെ ആവശ്യത്തിന് മാത്രമാണ് കുഴൽകിണർ നിർമ്മിക്കുന്നത്, അപേക്ഷകന് സ്വന്തമായി കുടിവെള്ളം ലഭ്യമാകുന്ന കിണറോ, കുടിവെള്ള കണക്‌ഷനോ ഇല്ല തുടങ്ങിയ കാര്യങ്ങൾ ബോധ്യപ്പെട്ടാൽ സെക്രട്ടറിക്ക് കുഴൽകിണർ നിർമിക്കാൻ അനുമതി നൽകാം. 30 മീറ്ററിനുള്ളിൽ കുടിവെള്ള സ്രോതസ്സില്ലെന്ന കാര്യവും ഉറപ്പുവരുത്തണം.
കൊടകര കുഴല്‍പ്പണക്കേസും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിന് 10 നല്‍കി എന്നാ ആരോപണവും നേരിടുന്നതിനിടയിലാണ് കെ സുരേന്ദ്രനെതിരെ കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി വിധി വന്നതോടെ പാലോളി കമ്മീഷന്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. മറ്റ് നൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ എതിരല്ല, മറിച്ച് അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കാന്‍ ആരും ശ്രമിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല.
സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 95,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകി.
ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.
കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവലോകന യോഗത്തില്‍ ധാരണയായി. പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുരുത്തിക്കൊണ്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കണം.