മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് കെ കെ രമയെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പതഞ്‌ജലിയുടെ കടുക് എണ്ണ ഭക്ഷ്യ സുരക്ഷ പ്രാദേശിക വകുപ്പിന്‍റെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. പരിശോധനക്കായി പതഞ്ജലി നല്‍കിയ അഞ്ച് സാമ്പിളുകളും പരാജയപ്പെടുകയായിരുന്നു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനു കാരണം. തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇ ഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും.
പൊതുഖജനാവില്‍ നിന്നാണ് മദ്രസ അധ്യാപകർക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ്. വില്ലേജ് ഓഫീസര്‍മാരടക്കം അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.