മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ലക്ഷദ്വീപ് ജനങ്ങളിക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതൃത്വം ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രമ രംഗത്ത് എത്തിയിരിക്കുന്നത്.
ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.
പുതിയ നിയമങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിലെ, ബാൽക്കണി ടെറസ് എന്നിവിടങ്ങളിലും മദ്യം വിളമ്പാൻ അനുവദിക്കും. റെസ്റ്റോറന്റുകളും പബ്ബുകളും തത്സമയ കലാ പ്രകടനങ്ങൾ നടത്താൻ അനുവദിക്കും കൂടാതെ ഇവിടങ്ങളിൽ നിന്നും മദ്യത്തിന്റെ ചില്ലറ വിൽപനയും അനുവദിക്കും.
റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.