മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊവിഡ് വ്യാപനം രൂക്ഷമായഘട്ടത്തില്‍ തന്നെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന വെന്‍റിലേറ്റര്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തിലാണ് ഇത് പൂര്‍ത്തിയാത്. ലോക്ക് ഡൌണ്‍ കാരണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ യാത്രക്കാര്‍ കുറഞ്ഞിരുന്നു. ഇതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ലോക്ക് ഡൌണിന് മുന്‍പ് തന്നെ 30 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ നിര്‍ത്തി വെച്ചിരുന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തിലാണ് റയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുമ്പോഴും ഒന്നാം തരംഗം ഏറെ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ആം ആദ്മി അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. സൂറത്ത് മുന്‍സിപ്പാലിറ്റിയില്‍ ചരിത്രത്തിലാദ്യമായി ആകെയുള്ള 120 സീറ്റുകളില്‍ 27 എണ്ണമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്.
ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ അറിയാത്തവര്‍ക്ക് സഹായം നല്‍കിയും ഞായാറാഴ്ചയുള്‍പ്പെടെ വാക്സിന്‍ വിതരണം നടത്തിയും പരമാവധി വേഗത്തില്‍ ജനങ്ങളെ സുരക്ഷിതരാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കായി റെജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും.
സിപിഎകാരുടെ വധഭീഷണിയിൽ രമ്യ ഹരിദാസ് എംപി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. UDF എം.പി മാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷക്കുന്നതായി രമ്യ ഹരിദാസ് പറഞ്ഞു