മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.
നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. നേരത്തേ, സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു
വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.
രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
വാക്‌സിനുവേണ്ടി പ്രതിവർഷം 35000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാർ ചെലവഴിക്കുന്നത്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്ത് അടുത്ത വ്യാഴാഴ്ചവരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. പലയിടങ്ങളിലും മണിക്കൂറില്‍ 60 -65 കൊലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളടക്കം തീരെദേശ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
വയനാട്ടിലെ മുട്ടില്‍ നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തിയ സംഭവത്തെകുറിച്ചുള്ള അന്വേഷണം ഐ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച ഉന്നതതല സംഘത്തില്‍ വിജലന്‍സ്, വനം എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും ഉണ്ട്
എച്ച്.ആര്‍.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.