മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാര്‍ ബന്ധുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് സില്‍വാസയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
രണ്ട് മാസം മുന്‍പാണ് മുപ്പത്തിനാലുകാരന്‍ കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തുന്നത്. ഒരു മാസത്തോളം ഐസിയുവിലായിരുന്നു. കൊവിഡ് മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.
ജയിലിൽ കിടക്കലല്ല അതിനപ്പുറം ഉള്ളത്, അന്നെല്ലാം താൻ വീട്ടിൽ കിടന്ന ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവും ഉണ്ടായിട്ടില്ല. നമ്മൾ ഒരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാണെന്ന് കരുതുന്നത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിൽ ഞാനങ്ങ് തീരുമാനിക്കും അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ലെന്ന് നാട് തെളിയിച്ചതാണ്.
ബെല്‍ ബോട്ടത്തിന്‍റെ റിലീസിനായി നിങ്ങള്‍ കാത്തിരിക്കുവായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തിയതി പങ്കുവെക്കുന്നതില്‍ ഞാന്‍ സന്തോഷവാനല്ല. ഈ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ആഗോളതലത്തിലും പ്രദര്‍ശനമുണ്ടായിരിക്കുമെന്നും അക്ഷയ് കുമാര്‍ ടീസര്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞു.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്. താന്‍ കവരത്തിയില്‍ എത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഐഷ സുല്‍ത്താന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.