മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ശിവദാസന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.
ബോട്ടപകടത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റസിട്ട് മാധ്യമ പ്രവർത്തകനെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ബന്ദിപൂർ ജില്ലയിലെ ഒരു പ്രാദേശിക റിപ്പോർട്ടർ സാജിദ് റെയ്‌നക്കെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാരും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിരുന്നില്ല. മറ്റ് ചില നേതാക്കള്‍ കെ മുരളീധരന്റെയും കെസി വേണുഗോപാലിന്റെയും പിടി തോമസിന്റെയും പേരുകള്‍ നിര്‍ദേശിച്ചിരുന്നു.
കാലവര്‍ഷക്കാലമാണെങ്കിലും സകല മുന്കരുതലോടെയും തുരങ്കപാത എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാതയുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റിയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും പെട്ടെന്ന് ലഭ്യമാക്കി, പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം
പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയ മറുപടി. ക്ലിഫ് ഹൗസിലെ ഗണ്മാന്മാര്, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക.
കേരള തീരത്ത് ട്രോളിങ് നിരോധനം ഇന്ന് രാത്രി മുതല്‍ ആരംഭിക്കുമെങ്കിലും പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ സാധിക്കും. ചെറിയ വള്ളങ്ങള്‍ക്കും വിലക്ക് ഉണ്ടാവുകയില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായിട്ടുണ്ട്.
സൂരജ് നായര്‍ എന്നയാളാണ് ക്ലബ് ഹൗസില്‍ പൃഥ്വിരാജിന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തത്. സൂരജിന്റെ മാപ്പു പറഞ്ഞുകൊണ്ടുളള മെസേജും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ് 8 ന് പരിഗണിക്കും.ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ് 8 ന് പരിഗണിക്കും.