മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവിപൂജാരിയെ ഫെബ്രുവരിയില്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി. കോടതി പൂജാരിയെ റിമാൻഡ് ചെയ്തു. പൂജാരിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനാനുമതി തേടിയത്. അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും എംപിമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്.
2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്.
പാർട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. അമാന്യമായ സോഷ്യൽ മീഡിയ ചേരിപ്പോരിലേക്ക് പോയാൽ pപാര്‍ട്ടിക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ വിശാലമായ പാർട്ടിയുടേയും നാടിന്റേയും താൽപര്യങ്ങൾക്കാണ് കോൺഗ്രസ് പ്രവർത്തകർ മൂല്യം കൽപ്പിക്കേണ്ടതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
ഇന്ത്യയുടെ പാർലമെൻറും നോർത്ത് ബ്ലോക്ക്, സൌത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിൻറെ മറ്റു മന്ത്രാലയങ്ങൾ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനർനിർമിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിൻറെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓർമകൾ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിൻറെ പാരമ്പര്യം മുഴുവൻ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവർത്തിച്ച് വാദിക്കുന്നു
പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു