മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു.
ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന്‍ കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍
റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ക്ക് വലിയ മധ്യമ ശ്രദ്ധ ലഭിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്, ചിത്രം പങ്കുവച്ച് കൊണ്ടാണ് ലില്ലി സിംഗ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ട്ട്യം പ്രഖ്യാപിച്ചത്. ബോളിവുഡ് നടി സ്വര ഭാസ്ക്കറും ലില്ലിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട് .ഇതിന് മുന്‍പും മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകി ലില്ലി രംഗത്ത് രംഗത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്‍റെ പേരില്‍ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ് രാജി വെച്ചത് .
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ ആണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുതുറൈപൂണ്ടി - മാരിമുത്തു, താളി - ടി. രാമചന്ദ്രന്‍, ഭാവാനിസാഗര്‍- പി.എല്‍. സുന്ദരം, തിരിപ്പൂര്‍ നോര്‍ത്ത് - രവി ഏലിയാസ് എം സുബ്രമണൃന്‍, വാല്‍പാറൈ - എം അറുമുഖന്‍, ശിവഗംഗ - എസ് ഗുണശേഖരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍.
രാവിലെ 11 മണിക്ക് കലക്ട്രേറ്റിലെത്തിയ മുഖ്യമന്ത്രി വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ബിവിന്‍ ജോണ്‍ വര്‍ഗീസിന് മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
വി കെ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ മകന് സീറ്റ് നല്‍കിയ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ഏറണാകുളത്ത് പ്രതിഷേധം രൂക്ഷമാകുന്നു. ടി.എ. അഹമ്മദ് കബീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ലീഗ് ഏറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്
കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി മര്യാദയുടെ പേരില്‍ സിപിഎമ്മിന് തന്നെ വിട്ടുനല്‍കിയ മണ്ഡലത്തില്‍ ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിന്റെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിലെ പരിചയവും കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് തുണയാകുകയായിരുന്നു.
ഇത്തവണ വീട്ടിലെ ഒരാള്‍ക്ക് എങ്കിലും ഗവര്‍മെന്‍റ് ജോലി, അമ്മ വാഷിംഗ് മെഷീന്‍, സൗരോര്‍ജ സ്റ്റൌവ് , വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിതള്ളല്‍, ഇന്ധന വില കുറയ്ക്കുക, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മണിക്കുട്ടന്‍റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മണിക്കുട്ടന്‍റെ പ്രതികരണം. പണിയ ആദിവാസി സമുഹത്തില്‍പ്പെട്ടയാളാണ് മണിക്കുട്ടന്‍.