മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മാനന്തവാടിയിലാണ് ആദ്യപരിപാടി. രാവിലെ 9.30ന് വാർത്താസമ്മേളനം. 10.30ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പൊതുയോഗം. ഇവിടെ നിന്ന് ബത്തേരിയിലേക്ക് പോകും
നാരായണസ്വാമിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയൊ ഒരു സ്റ്റാര്‍ നേതാവോ ആണെങ്കില്‍ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് മനസ്സിലാക്കാമായിരുന്നു. കോന്നിയില്‍ മൂന്നാം സ്ഥാനത്ത് മാത്രമെത്താന്‍ കഴിഞ്ഞ, എല്ലാ തവണയും തോല്‍ക്കുന്ന സുരേന്ദ്രന്‍ എന്തിനാണ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ആര്‍ ബാലശങ്കര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിനെ വിമര്‍ശിച്ച സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല
ഒരു മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുന്നത് മുഖസ്തുതിയുടെ ഭാഗമാണ്. അതൊരിക്കലും അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. നിങ്ങളുടെ നേതാവിനെ പുകഴ്ത്താം, എന്നാല്‍ ഒരു മനുഷ്യനുമായി ദൈവത്തെ താരതമ്യം ചെയ്തു ദൈവങ്ങളെ തരം താഴ്ത്തുന്നത് ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.