മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ് ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു
സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ് റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.
'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു
കേരളത്തില്‍ വരുമ്പോള്‍ കെജ്രിവാളിനെപ്പോലെയുള്ള നേതാക്കള്‍ കേരളാ മോഡല്‍ പഠിക്കാന്‍ സമയം മാറ്റിവെക്കണമായിരുന്നു. ഇടതുപക്ഷ ബദല്‍ നയം ഊന്നിയാണ് കേരള മോഡല്‍ വികസനം. നായനാരുടെ വീട്ടിലേക്കുള്ള ഒരു യാത്രയില്‍ ഒരു കടയുടെ മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം കാണുകയുണ്ടായി.
യു ഡി എഫിന്‍റെ കോട്ടയായ തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കാനായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുപക്ഷ മുന്നണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
രോഗിയായ പിതാവിന് വൃക്ക നൽകാൻ തയ്യാറാണെങ്കിലും, ഭർത്താവിൽ നിന്ന് എൻഒസി ലഭിക്കാത്തതിനാൽ ബന്ധപ്പെട്ട ആശുപത്രിയുടെ അപേക്ഷ പരിഗണിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയിലെ ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-എന്നാണ് കൂടിക്കാഴ്ച്ചയ്ക്കുശേഷം എം എ യൂസഫലി ഫേസ്ബുക്കില്‍ കുറിച്ചത്.