മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഹനുമാന്റെ ജന്മസ്ഥലം ഏതാണെന്ന കാര്യം ദീര്‍ഘകാലമായി തര്‍ക്കമുളള വിഷയമാണ്. അടുത്തിടെയാണ് കിഷ്‌കിന്ധ മഠാധിപതി സ്വാമി ഗോവിന്ദാനന്ദ് സരസ്വതി മഹാരാജ് കിഷ്‌കിന്ധയാണ് ഹനുമാന്റ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്തുവന്നത്.
പ്രസംഗം അപകീര്‍ത്തികരമാണെന്ന് വാദിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 4ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ താന്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കണമായിരുന്നു എന്നും ഉപരാഷ്ട്രപതിയാകാന്‍ അര്‍ഹാനയാളാണെന്നും പ്രസംഗിച്ചിരുന്നു. ആ വേദിയില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഈ പ്രസംഗം അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കപ്പെടുകയും നേതൃത്വത്തിന് തന്നോട് അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായിയെന്നും പി ജെ കുര്യന്‍ പറഞ്ഞു.
ആള്‍ ഇന്ത്യ മൂവ്‌മെന്റ് ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, സേവ ഇന്റര്‍നാഷണല്‍, പരംശക്തി പീഠ്, ഇന്ത്യ ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്, വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചായിരുന്നു ജസ മാച്ചര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇ ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി ഇ ഡിയെ ഉപയോഗിക്കുകയാണെന്നും നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
50 വർഷത്തിലേറെയായി ആർഎസ്‌എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. ബിജെപി ദേശീയ പതാകയെ എതിർക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ബിജെപി ആഗ്രഹിക്കുന്നത് ദേശിയ പതാകയേയും കാവിവത്കരിക്കമെന്നാണ്. ഇതിന്‍റെ ഉദാഹരണമാണ് ഈശ്വരപ്പയുടെ പ്രസ്തവാന - സഞ്ജയ് സിങ് പറഞ്ഞു.
നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുളള ചാര്‍മിനാറില്‍ പ്രാര്‍ത്ഥന പുനരാരംഭിക്കണമെന്നാണ് റഷീദ് ഖാന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി എന്നിവരെ സന്ദര്‍ശിച്ചു.
കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബലാത്സംഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്. ഈ കേസിലാണ് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
11 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് തോറ്റത്. 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് തീരുമാനിച്ചത്'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.