മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ബീഹാറിലെ മദ്യ നിരോധനം കൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഒരിക്കലും മദ്യം ലഭിക്കില്ലെന്നാണോ അദ്ദേഹം പ്രതീക്ഷിച്ചത്. അതൊരു തെറ്റായ തീരുമാനമാണെന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്ത് മദ്യം സുലഭമായി ലഭിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ഉടുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതിനോടൊപ്പം പാരീസ്ഥിതിക പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എലൂരിലെ അദാനി ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനാനുമതി ദേശിയ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു ഡി എഫിന് പരാജയ ഭീതിയുണ്ടായിരുന്നില്ലെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഉമാ തോമസിനും അഭിനന്ദനമെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിജയം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
,11200 വോട്ടുകളുടെ ലീഡുമായി ഉമ തോമസാണ് ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.